Flash News

ഭൂമിതട്ടിപ്പ്: കേന്ദ്രമന്ത്രി ഗിരിരാജ് സിങിനെതിരെ കേസെടുത്തു

ഭൂമിതട്ടിപ്പ്: കേന്ദ്രമന്ത്രി ഗിരിരാജ് സിങിനെതിരെ കേസെടുത്തു
X
ന്യൂഡല്‍ഹി: ഭൂമിതട്ടിപ്പില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങിനെതിരെ പോലീസ് കേസെടുത്തു. ഗിരിരാജ് സിങിനും മറ്റ് 32 പേര്‍ക്കുമെതിരെയാണ് ധന്‍പൂര്‍ പോലീസ് കേസ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്. സ്വകാര്യ വ്യക്തിയില്‍ നിന്നും രണ്ട് ഏക്കറോളം ഭൂമി ബലമായി തട്ടിയെടുത്തുവെന്നാണ് കേസ്.



ധാന്‍പൂരിലെ അശോപൂര്‍ ഗ്രാമത്തിലെ റാം നാരായണ്‍ പ്രസാദ് എന്നയാളാണ്  കേന്ദ്രമന്ത്രി ഗിരിരാജ് സിങ് അടക്കം 33 പേര്‍ക്കെതിരെ പട്ടികജാതിക്കാര്‍ക്കായുള്ള പ്രത്യേക കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്. ബലപ്രയോഗത്തിലൂടെ തന്റെ രണ്ട് ഏക്കറോളം ഭൂമി തട്ടിയെടുത്തുവെന്ന് റാം നാരായണ്‍ പരാതിയില്‍ പറയുന്നു.
റാം നാരായണിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗിരിരാജ് സിങ് അടക്കം 33 പേര്‍ക്കെതിരെ കേസ് എടുത്തതായി ധന്‍പൂര്‍ പോലീസ് ഓഫീസര്‍ സന്ദീപ് കുമാര്‍ പറഞ്ഞു.
അതേസമയം, ഗിരിരാജ് സിങ് മന്ത്രിസ്ഥാനം രാജിവക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറോ, സുശില്‍ കുമാര്‍ മോദിയോ ഗിരിരാജ് സിങിനോട് രാജി ആവശ്യപ്പെടുമോയെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ചോദിച്ചു. എന്തുകൊണ്ടാണ് എല്ലാ കാര്യത്തിലും പ്രതികരിക്കുന്ന സുശില്‍ മോദി, ഗിരിരാജ് സിങിന്റെ കാര്യത്തല്‍ മൗനം പാലിക്കുന്നതെന്നും തേജസ്വി യാദവ് ചോദിച്ചു.
ബീഹാറിലെ നവാദ മണ്ഡലത്തിന്‍ നിന്നുള്ള ബിജെപി എംപിയാണ് ഗിരിരാജ് സിങ്.
Next Story

RELATED STORIES

Share it