palakkad local

ഭൂമിക്ക് ചരമഗീതമെഴുതിയ മഹാകവിക്ക് ജില്ലയുടെ യാത്രാമൊഴി

കൊല്ലങ്കോട്: ഭൂമിയ്ക്ക് ചരമഗീതമെഴുതിയ മലയാളത്തിനു അഭിമാനമായി മാറിയ മണ്‍മറഞ്ഞ മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന് പല്ലാവൂര്‍ ഗവ. എല്‍പി സ്‌കൂളിലെ കുട്ടികള്‍ യാത്രാമൊഴി നല്‍കിയത് ശ്രദ്ധേയമായി. ഒഎന്‍വിയുടെ കവിതകള്‍ ആലുപിച്ചും കവിയുടെ പുസ്തകങ്ങളുടെ ശേഖരം പ്രദര്‍ശിപ്പിച്ചും ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയുമാണ് ഒഎന്‍വിയോടുള്ള ആദരവ് കുരുന്നുകള്‍ അറിയിച്ചത്. വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പുഷ്പാഞ്ജലിയും കാവ്യസദസും പ്രധാനധ്യാപകന്‍ എ ഹാറൂണ്‍ ഉദ്ഘാടനം ചെയ്തു. ബി ഗീത അധ്യക്ഷത വഹിച്ചു. ടി ഇ ഷൈമ, കെ ശ്രീജ, എം പ്രവീണ, അക്ഷയ, സി അക്ഷയ് സംസാരിച്ചു.
വടക്കഞ്ചേരി: കവി ഒഎന്‍ വികുറുപ്പിന്റെ നിര്യാണത്തില്‍ സംസ്‌കാര കലാ പൈതൃക കൂട്ടായ്മ അനുശോചിച്ചു. വടക്കഞ്ചേരി സെന്ററില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി. സംസ്‌കാര പ്രസിഡന്റ് കെ കെ ജ്യോതികുമാര്‍ അധ്യക്ഷത വഹിച്ചു.
ബോബന്‍ ജോര്‍ജ്, കെ എം ജലീല്‍, പ്രഫ. വാസുദേവന്‍ പിള്ള, ജോണി ഡയര്‍, ടോമി ഈരോരിക്കല്‍ സംസാരിച്ചു.
ആനക്കര: ചാലിശ്ശേരി കുന്നത്തേരി പൗര്‍ണമി കലാസമിതി ഒഎന്‍വി അനുസ്മരണം നടത്തി. ടി പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. സന്നയന്‍, അനില്‍കുമാര്‍, പ്രഭാകരന്‍, ദാസന്‍ സംസാരിച്ചു. നിഷ അനില്‍കുമാര്‍ ഒഎന്‍വിയുടെ കവിത ആലപിച്ചു. യുവകലാസാഹിതി തൃത്താല മണ്ഡലം കമ്മിറ്റി ഒഎന്‍വി കുറുപ്പിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കെ കെ ബാലന്‍ അധ്യക്ഷനായി. പാലോട് മണികണ്ഠന്‍, പി ടി ഹംസ, പി കെ ചെല്ലുക്കുട്ടി, വി ടി സോമന്‍, വേലായുധന്‍ കാലടി, ചന്ദ്രന്‍ കക്കാട്ടിരി, സുന്ദരന്‍, പി പി ബാബു, ടി സുരേന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it