Flash News

ഭൂപരിഷ്‌കരണം: ബ്രാഹ്മണര്‍ ദുരന്തം ഏറ്റുവാങ്ങിയവര്‍- മന്ത്രി കടകംപള്ളി



മലപ്പുറം: കേരളത്തിലെ ഭൂപരിഷ്‌കരണത്തിന്റെ ദുരന്തം ഏറ്റുവാങ്ങിയവരാണ് ബ്രാഹ്മണരെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മലപ്പുറം ടൗണ്‍ഹാളില്‍ ശ്രീപുഷ്പക ബ്രാഹ്മണസേവാ സംഘം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്‌കരണം നടപ്പാക്കിയിട്ടും ഒട്ടേറെ പേര്‍ക്ക് കയറിക്കിടക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണുള്ളത്. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. മുന്നാക്കവിഭാഗങ്ങളില്‍ സമ്പന്നരും പാവങ്ങളുമുണ്ട്. ഈ പാവങ്ങളെയും ദലിത് വിഭാഗത്തിലെ പാവങ്ങളെയും മുഖ്യധാരയിലേക്ക് ഉയര്‍ത്താനുള്ള സംവരണവും സംവിധാനവുമാണ് ഉണ്ടാവേണ്ടത്. ഇക്കാര്യത്തില്‍ സാമ്പത്തിക സംവരണം ആവശ്യപ്പെടുന്നതിനാല്‍ പാര്‍ട്ടി പലപ്പോഴും ഒറ്റപ്പെടാറുണ്ട്. ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിലല്ല സംവരണം വേണ്ടതെന്ന കാര്യത്തില്‍ ഇടതുപക്ഷം ഉറച്ചുനില്‍ക്കുകയാണ്. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കും സംവരണം നല്‍കണം. എന്നാല്‍, പിന്നാക്കക്കാരിലെ മുന്നാക്കക്കാരെ ഒഴിവാക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു. ഡോ. പ്രദീപ് ജ്യോതി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it