ഭൂജ്ബലിനെതിരായ ജാമ്യമില്ലാ വാറന്റിന് സുപ്രിംകോടതിയുടെ സ്റ്റേ ഇല്ല

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സദന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍സിപി നേതാവ് ചംകന്‍ ഭുജ്ബലിന്റെ മകന്‍ പങ്കജ് ഭുജ്ബലിനെതിരായ ജാമ്യമില്ലാവാറണ്ട് സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ബോംബെ ഹൈക്കോടതിയുമായി ബന്ധപ്പെടാതെ നേരിട്ട് സുപ്രിംകോടതിയെ സമീപിക്കുന്നത് ശരിയല്ലെന്ന് ജസ്റ്റിസുമാരായ എ എം സപ്‌റേ, അശോക് ഭൂഷന്‍ എന്നിവര്‍ അംഗങ്ങളായ അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു. ഹരജി ആദ്യം ഹൈക്കോടതി പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.
മഹാരാഷ്ട്ര സദന്‍ നിര്‍മാണവുമായും കലില ഭൂമി കൈയേറ്റവുമായും ബന്ധപ്പെട്ട് കള്ളപ്പണം തടയല്‍ നിയമപ്രകാരം ഭുജ്ബലുമാര്‍ അടക്കം 5പേര്‍ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തിരുന്നു.
Next Story

RELATED STORIES

Share it