Flash News

ഭൂകമ്പം : മരണം 280 കവിഞ്ഞു, തുടര്‍ചലനങ്ങള്‍ക്ക് സാധ്യത

കാബൂള്‍ : ഉത്തരേന്ത്യയിലും പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ഇന്നലെയുണ്ടായ ഭൂകമ്പത്തില്‍ മരണം 280 കവിഞ്ഞു. ഇതില്‍ ഇരുന്നൂറിലേറെപ്പേര്‍ മരിച്ചത് പാകിസ്താനിലാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഐക്യരാഷ്ട്രസഭ തയ്യാറാണെന്നും അതാത് രാജ്യങ്ങള്‍ ആവശ്യപ്പെട്ടാലുടന്‍ സഹായം ലഭ്യമാക്കുമെന്നും സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യ മെഡിക്കല്‍ സംഘത്തെ അയയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഭൂകമ്പത്തില്‍ ഇതിനകം ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെയേ ഇക്കാര്യത്തില്‍ കൃത്യമായ കണക്കുകള്‍ പുറത്തുവരൂ. ബലൂചിസ്താനിലും അഫ്ഗാനിസ്ഥാനിലും ഇന്നും നേരിയ തുടര്‍ചലനങ്ങള്‍ ഉണ്ടായി. തുടര്‍ചലനങ്ങള്‍ ഇനിയും ഉണ്ടായേക്കാമെന്ന് പാക് ഭൗമശാസ്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഇന്നലത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്താനിലെ ഹിന്ദുകുഷില്‍ ഭൂമിക്കടിയില്‍ 241 കിലോമീറ്റര്‍ ആഴത്തിലാണ്. നേപ്പാളിലും താജികിസ്താനിലും നേരിയ ചലനമുണ്ടായിരുന്നു.  ഉത്തരേന്ത്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 2.43നു ശേഷമുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഒരു മിനിറ്റിലേറെ നീണ്ടുനിന്നു. അതേസമയം, രാജ്യത്ത്്ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു കേന്ദ്ര ഭൗമപഠനകേന്ദ്രം അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it