ഭൂകമ്പം: മണിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഇംഫാല്‍: കഴിഞ്ഞ ദിവസം ശക്തമായ ഭൂചലനം അനുഭവപ്പെട്ട മണിപ്പൂരില്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ എട്ടുപേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. സംഭവം ദേശീയ ദുരന്തനിവാരണസേന വിലയിരുത്തിക്കൊണ്ടിരിക്കയാണ്. ഭൂകമ്പബാധിത ഇടങ്ങളിലൊഴികെ മറ്റെല്ലായിടത്തും വൈദ്യുതിബന്ധം പുനസ്ഥാപിച്ചു. മണിപ്പൂര്‍ സെക്രട്ടേറിയറ്റിലും ഇംഫാലിലെ മാര്‍ക്കറ്റിലുമുള്ള നിരവധി കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്.
Next Story

RELATED STORIES

Share it