ഭൂകമ്പം: ജപ്പാനില്‍ രണ്ടര ലക്ഷം പേരെ ഒഴിപ്പിച്ചു

ടോക്കിയോ: തെക്കന്‍ ജപ്പാനില്‍ തുടര്‍ച്ചയായുണ്ടായ രണ്ടു ഭൂകമ്പങ്ങളില്‍ 40ഓളം പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ 2,50,000ത്തോളം പേര്‍ക്ക് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഭൂകമ്പമുണ്ടായ ക്യൂഷു ദ്വീപിലെ കുമാമോതോ പ്രവിശ്യയില്‍ നിന്നും ഭൂരിഭാഗം പേരും ഇതിനകം ഒഴിഞ്ഞുപോയിട്ടുണ്ട്. വ്യാഴാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ ഒമ്പതു പേര്‍ മരിച്ചിരുന്നു. തുടര്‍ന്ന്, ശനിയാഴ്ച വീണ്ടും ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 32 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിരിക്കുകയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് അഗ്നിശമനസേനാ വിഭാഗം അറിയിച്ചു. ആയിരക്കണക്ക് പരിക്കേറ്റു. മിനാമിയാസോ നഗരത്തില്‍ എട്ടുപേരെ കാണാതായി. അതിനിടെ മിനാമിയാസോ സര്‍വകലാശാലയില്‍നിന്നും 10 വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി.
Next Story

RELATED STORIES

Share it