kozhikode local

ഭീഷണിയായി വന്‍ മരം; രാജന്‍ വര്‍ക്കി സമരത്തില്‍

പേരാമ്പ്ര: പേരാമ്പ്ര ഫെസ്റ്റ് ഉദ്ഘാടന ദിനത്തില്‍ സമരവും. കൊയിലാണ്ടി താലൂക്കു വികസന സമിതി അംഗം രാജന്‍ വര്‍ക്കിയാണു സെമിനാര്‍ നാടകവേദി പരിസരത്തെ വന്‍ മര ചുവട്ടില്‍ വായ് മൂടി കെട്ടി ഒറ്റയാള്‍ സമരം നടത്തിയത്. ഈ മരത്തിന്റെ ചുവടു ഭാഗം ദ്രവിച്ചു ഏതു നിമിഷവും നിലം പതിക്കാവുന്ന നിലയിലാണ്.
അപകടാവസ്ഥ മുമ്പു തന്നെ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. പത്രങ്ങളില്‍ മരത്തിന്റെ പടം സഹിതം വാര്‍ത്തയും വന്നിരുന്നു. പ്രശ്‌നം പരിഹരിക്കുമെന്നും മരം വെട്ടി മാറ്റുമെന്നും ജനപ്രതിനിധികള്‍ അടക്കമുള്ള ഫെസ്റ്റ് സംഘാടക സമിതി ഭാരവാഹികള്‍ ഉറപ്പു നല്‍കിയത് നടപ്പിലാകാത്ത സാഹചര്യത്തിലാണു പ്രതിഷേധ സമരം നടത്തിയതെന്നു രാജന്‍ വര്‍ക്കി വ്യക്തമാക്കി.
Next Story

RELATED STORIES

Share it