Flash News

ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ് : ദാവൂദിനെ പ്രതി ചേര്‍ത്തു



മുംബൈ: കെട്ടിട നിര്‍മാതാവിനെ ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം കവര്‍ന്നുവെന്ന കേസില്‍ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനേയും സഹോദരന്‍ അനീസ് ഇബ്രാഹിമിനേയും താനെ പോലിസ് പ്രതി ചേര്‍ത്തു. കേസില്‍ ഇവരുടെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിനെ പോലിസ് നേരത്തേ അറസ്റ്റു ചെയ്തിരുന്നു. കസ്‌കറിനും ദാവൂദിന്റെ സംഘത്തിനുമെതിരേ കെട്ടിട നിര്‍മാതാവിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തില്‍ ദാവൂദിനും അനീസിനുമുള്ള പങ്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അവരെ പ്രതിചേര്‍ത്തത്.
Next Story

RELATED STORIES

Share it