ഭീമ കൊരേഗാവ്: ഇരയായ 19കാരി കിണറ്റില്‍ മരിച്ചനിലയില്‍

പൂനെ: പൂനെയിലെ ഭീമ കൊരേഗാവ് സംഘര്‍ഷത്തിനിടെ സവര്‍ണ സംഘടനാ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ ദലിത് യുവതിയെ കിണറ്റിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. 19കാരിയായ പൂജ സകാതിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം തുടക്കത്തിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ അക്രമികള്‍ പൂജയുടെ വീടിന് തീവച്ചിരുന്നു. പൂജ ആത്മഹത്യ ചെയ്തതാണെന്ന് അവരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
വീടിനു സമീപത്തെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തേ യുവതിയെ കാണാനില്ലെന്നു കുടുംബാംഗങ്ങള്‍ പോലിസില്‍ പരാതിപ്പെട്ടിരുന്നു. വീടിന് തീവച്ച സംഭവത്തില്‍ നല്‍കിയ പരാതി പിന്‍വലിക്കാനാവശ്യപ്പെട്ടു ചിലര്‍ പൂജയെ ഭീഷണിപ്പെടുത്തിയിരുന്നു. യുവതിയുടെ ശരീരത്തില്‍ മുറിവുകളോ ക്ഷതമേറ്റതിന്റെ പാടുകളോ ഇല്ലെന്ന് പോലിസ് പറയുന്നു.
Next Story

RELATED STORIES

Share it