ഭീമകൊറഗാവ് ലഹള: നേതാക്കളെ പ്രധാനമന്ത്രി സംരക്ഷിക്കുന്നു- പ്രകാശ് അംബേദ്കര്‍

മുംബൈ: ഭീമകൊറഗാവ് ലഹളയ്ക്ക് പിന്നിലെ പ്രധാന കുറ്റാരോപിതരായ ഹിന്ദുത്വ നേതാക്കളെ പ്രധാനമന്ത്രി സംരക്ഷിക്കുന്നതായി ദലിത് നേതാവും അഭിഭാഷകനുമായ പ്രകാശ്  അംബേദ്കര്‍. ഇതിനാലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അറസ്റ്റ് വൈകിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കുറ്റാരോപിതരെ പ്രധാനമന്ത്രി സംരക്ഷിക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ അറസ്റ്റ് ഒഴിവാക്കുകണ്. പക്ഷേ, ഇപ്പോള്‍ ഞങ്ങളുടെ ആശങ്ക ശംബാജി ഭിഡെയെ അറസ്റ്റ് ചെയ്യുന്നതിനെ കുറിച്ചാണ്. ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്യാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രകാശ് അംബേദ്കര്‍ പറഞ്ഞു. കലാപത്തിലെ മുഖ്യ പ്രതി ശാംബാജി ഭിഡെയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് അംബേദ്കറുടെ നേതൃത്വത്തില്‍ ഞായാറാഴ്ച ആസാദ് മൈതാനത്ത് ആയിരങ്ങള്‍ ഒത്തുകൂടിയിരുന്നു.  തുടര്‍ന്നായിരുന്നു ചര്‍ച്ച.
Next Story

RELATED STORIES

Share it