ernakulam local

ഭീതി പരത്തി കുട്ടിക്കള്ളന്‍മാര്‍: നടപടിയെടുക്കാതെ പോലിസ്

പള്ളുരുത്തി: പെരുമ്പടപ്പ് പ്രദേശത്ത് ഭീതി വിതച്ച് കുട്ടി ക്കള്ളന്‍മാര്‍ വിലസുന്നു. 14 നും 18 നും ഇടയില്‍ പ്രായമുള്ള അക്രമിസംഘത്തെ ഭയന്ന് ജനം ഇവിടെ പലപ്പോഴും ഉറക്കമുണര്‍ന്ന് നേരം വെളുപ്പിക്കയാണ്.കുപ്പക്കാട്ട് പ്രദേശം, കോവളം, വി എന്‍ പുരുഷന്‍ റോഡ്, കോണം കെ ആര്‍ നാരായണന്‍ റോഡ് എന്നിവിടങ്ങളിലെല്ലാം ഇത്തരം സംഘങ്ങളുടെ ശല്യം വര്‍ധിച്ചതോടെ നാട്ടുകാര്‍ ഭീമ ഹര്‍ജി ഒപ്പുശേഖരണത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞ രണ്ടു ദിവസം മുന്‍പ് കുപ്പക്കാട്ട് പ്രദേശത്ത് വീട്ടുകാര്‍ ജോലിക്കു പോയ സമയം നോക്കി അകത്ത് കടന്ന  സംഘം പതിനായിരം രൂപ കവര്‍ന്നു. വീട്ടുകാര്‍ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെടുന്നത്. സംശയം തോന്നിയ രണ്ടു വിദ്യാര്‍ഥികളെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മുതിര്‍ന്ന ചില അക്രമിസംഘങ്ങളില്‍പെട്ടവരുടെ നിര്‍ദേശമനുസരിച്ചാണ് തങ്ങള്‍ മോഷണത്തിന് മുതിരുന്നതെന്നാണ് ഇവര്‍ പറയുന്നത്. വളര്‍ത്തു പക്ഷികളേയും വീട്ടുപകരണങ്ങളും മോഷ്ടിച്ച് കടക്കുന്ന കുട്ടി സംഘങ്ങള്‍ ലഹരിമരുന്നിന് അടിമകളാണെന്ന് പറയുന്നു. പെരുമ്പടപ്പിലെ സാമൂഹിക അന്തരീക്ഷത്തിന് തന്നെ ഭീഷണിയായ സംഘങ്ങളെ നിലക്കുനിര്‍ത്തണമെന്നാണ് ജനം ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it