ഭീതിപരത്തി ബജ്‌രംഗ്ദളിന്റെ ആയുധ പരിശീലനം

അയോധ്യ: ഹിന്ദുത്വ സംഘടനയായ ബജ്‌രംഗ് ദള്‍ ഉത്തര്‍പ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ ആയുധപരിശീലനം നടത്തുന്നു. തോക്ക്, വാള്‍, ലാത്തി എന്നിവയുടെ പ്രയോഗം പഠിപ്പിക്കുന്ന ക്യാംപുകള്‍ പൊതുജനങ്ങളില്‍ ഭീതി വളര്‍ത്തിയിട്ടുണ്ട്. രാജ്യ വിരുദ്ധരില്‍നിന്നു ഹിന്ദുക്കളെ സംരക്ഷിക്കാനെന്ന പേരിലാണ് പരിശീലന ക്യാംപുകള്‍ സംഘടിപ്പിക്കുന്നത്. കൂടാതെ, പശു സംരക്ഷണവും തങ്ങളുടെ ലക്ഷ്യമാണെന്നവര്‍ പറയുന്നു. അയോധ്യയിലെ ക്യാംപ് കഴിഞ്ഞ ദിവസം അവസാനിച്ചു.
സുല്‍ത്താന്‍ പൂര്‍, ഗോരഖ് പൂര്‍, പിലിഭിത്ത്, നോയ്ഡ, ഫത്തേഹ്പൂര്‍ എന്നിവിടങ്ങളില്‍ അടുത്ത മാസം അഞ്ചിനാണ് ക്യാംപ്. വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌രംഗ്ദള്‍ നിരവധി കലാപങ്ങളില്‍ പ്രതിസ്ഥാനത്താണ്.
Next Story

RELATED STORIES

Share it