ഭീകര ശൃംഖലയ്‌ക്കെതിരേ പാകിസ്താന്‍ ഫലപ്രദമായ നടപടി സ്വീകരിക്കണം: ഒബാമ

വാഷിങ്ടണ്‍: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭീകര ശൃംഖലയ്‌ക്കെതിരേ കൂടുതല്‍ ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ പാകിസ്താന്‍ തയ്യാറാവണമെന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. വാഷിങ്ടണില്‍ വാര്‍ത്താ ഏജന്‍സിയായ പിടിഎക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ വര്‍ഷങ്ങളായി സഹിക്കുന്ന സായുധാക്രമണങ്ങള്‍ക്ക് മറ്റൊരുദാഹരണമാണ് പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളത്തിനു നേരെയുണ്ടായ ആക്രമണമെന്നും ഒബാമ വ്യക്തമാക്കി. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫുമായി മികച്ച ബന്ധം പുലര്‍ത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെയും ഒബാമ പ്രശംസിച്ചു.

മേഖലയിലെ രൂക്ഷമായ തീവ്രവാദ, ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കു പരിഹാരം കാണുന്നതിനുള്ള ചര്‍ച്ചകളുമായി ഇരു നേതാക്കളും ഏറെ മുന്നേറിയതായും ഒബാമ വ്യക്തമാക്കി.
Next Story

RELATED STORIES

Share it