World

ഭീകരെന്നു കരുതി ജൂത വംശജനെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നു

ജറുസലേം : രണ്ട് ഇസ്രായേലി പട്ടാളക്കാര്‍ സാഹസികമായി വെടിവെച്ചു കൊലപ്പെടുത്തിയ 'അറബ് ഭീകരന്‍' പരിശോധനകള്‍ക്കൊടുവില്‍ ഇസ്രായേല്‍ പൗരനായ ജൂതനായി മാറി.വെള്ളിയാഴ്ച്ച രാവിലെയാണ് ഫസല്തീന്‍ ഭീകരനെ കണ്ടെത്തിയ സൈന്യം ഉടന്‍ തന്നെ വെടിവെച്ചു കൊന്നത്.വെടിയേറ്റു വീണയാളെ ഭീകരരുടെ മൃതദേഹം വെക്കാനുള്ള കറുത്ത കവറിലേക്കു മാറ്റുമ്പോഴാണ് അയാള്‍ ജൂതനാണെന്ന അടയാളം കാണപ്പെട്ടത്.ഇതോടെ പട്ടാളക്കാര്‍ മൃതദേഹം പുറത്തെടുത്ത് മൃതദേഹം വെക്കാനുള്ള വെളുത്ത കവറിലേക്കു മാറ്റിയെന്നാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത ജറുസലേം പോസ്റ്റ് പറയുന്നത്.
Next Story

RELATED STORIES

Share it