thrissur local

ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം സംഘടിപ്പിക്കാന്‍ സംഘപരിവാര ശ്രമമെന്ന്

കുന്നംകുളം: ഉല്‍സവ പറമ്പുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം സംഘടിപ്പിക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്ന് മുരളി പെരുനെല്ലി എംഎല്‍എ.
കഴിഞ്ഞ ദിവസം പറപ്പൂക്കാവ് പൂരാഘോഷത്തിനിടെ ഉണ്ടായ അക്രമത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിന്റെ അവസാന ഉദാഹരണമാണ് പറപ്പുക്കാവ് പൂരാഘോഷത്തിനിടെ ഉണ്ടായത്. ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെയുള്ളവരെയാണ് ആക്രമിച്ചത്.
സിപിഎമ്മിന്റെ വളര്‍ച്ചയില്‍ പരിഭ്രാന്തി പൂണ്ട ആര്‍എസ്എസ് അവര്‍ക്ക് സ്വാധീനമില്ലാത്ത കേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ അക്രമം പ്രധാന മാര്‍ഗമായി തിരഞ്ഞെടുത്തിരിക്കുകയാണ്.
അക്രമികളെ അമര്‍ച്ച ചെയ്യാന്‍ കര്‍ക്കശമായ നിലപാട് പോലിസ് സ്വീകരിക്കണമെന്നും എംഎല്‍എ കുട്ടിചേര്‍ത്തു.
Next Story

RELATED STORIES

Share it