ഭീകരവിരുദ്ധ സമ്മേളനത്തില്‍ മുഴങ്ങിയത് സലഫി വിരോധം

ന്യൂഡല്‍ഹി: ബറേല്‍വി മൗലാനമാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ സംഘടിപ്പിച്ച ഭീകരവിരുദ്ധ സമ്മേളനത്തിലെ പ്രസംഗങ്ങള്‍ അധികവും വഹാബി (സലഫി) ആശയക്കാര്‍ക്കെതിരേ. താല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ അഖിലേന്ത്യാ തന്‍സീം ഉലമായെ ഇസ്‌ലാമിന്റെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനം വഖഫ് ബോര്‍ഡുകളിലും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വഹാബികള്‍ കടന്നുകൂടുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു.
സാമൂഹിക വിപ്ലവത്തിന്റെ പേരില്‍ വഹാബി-സലഫി സംഘടനകള്‍ യുവാക്കളെ തീവ്രവാദികളാക്കുകയാണെന്നും ദേശരക്ഷയ്ക്ക് അപകടം ചെയ്യുന്നതിനാല്‍ അവയെ നിരോധിക്കണമെന്നും പ്രാസംഗികര്‍ പറഞ്ഞു.
സൗദി അറേബ്യയും ഖത്തറും ഇന്ത്യയില്‍ സലഫി ഗ്രൂപ്പുകളെ സഹായിക്കുകയാണ്. ഈജിപ്ഷ്യന്‍ ഏകാധിപതി ജന. അബ്ദുല്‍ ഫതാഹ് അല്‍സീസിയുടെ മാതൃക സ്വീകരിച്ച് ഇത്തരം സംഘടനകളെ അടിച്ചമര്‍ത്തണമെന്നു തന്‍സീം ഉലമായെ ഇസ്‌ലാം അധ്യക്ഷന്‍ മൗലാനാ അഷ്ഫാഖ് ഹുസൈന്‍ ഖാദിരി അഭ്യര്‍ഥിച്ചു.
കഴിഞ്ഞ ആഗസ്തില്‍ മോദി 40 ബറേല്‍വി പണ്ഡിതന്‍മാരുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
Next Story

RELATED STORIES

Share it