Flash News

ഭീകരമുദ്ര ചാര്‍ത്തി പോലിസ് റിപ്പോര്‍ട്ടുകള്‍; ഷൈനയുടെ മോചനം നീണ്ടുപോകുന്നു

ഭീകരമുദ്ര ചാര്‍ത്തി പോലിസ് റിപ്പോര്‍ട്ടുകള്‍; ഷൈനയുടെ മോചനം നീണ്ടുപോകുന്നു
X

ഭീകരമുദ്ര ചാര്‍ത്തി രഹസ്യ പോലിസ് റിപ്പോര്‍ട്ടുകള്‍ മൂലം മാവോയിസിറ്റ് നേതാവ് ഷൈനയുടെ മോചനം നീണ്ടു പോകുന്നു. ഷൈന പ്രതിചേര്‍ക്കപ്പെട്ട എല്ലാ കേസുകളിലും ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഷൈനയുടെ മോചനം തടയാന്‍ ജാമ്യക്കാരെ പോലും ഭയപ്പെടുത്തുന്ന നിലപാടാണ് പോലിസ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഷൈനയെ ജാമ്യത്തിലെടുക്കാന്‍ കഴിഞ്ഞ ദിവസം മധുര സെഷന്‍സ് കോടതിയിലെത്തിയ ഷൈനയുടെ മകള്‍ ആമിയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി എ അജിതനും പോലിസിന്റെ ഭീകരതക്ക് ഇരയാകേണ്ടിവന്നു. ഹാജരാകുന്ന ജാമ്യക്കാരെ ചോദ്യം ചെയ്ത പോലിസ് ജാമ്യക്കാരുടെ രേഖകള്‍ക്ക് പുറമെ പരിചയക്കാരായ രണ്ട് പേരുടെ രേഖകള്‍ കൂടി വേണമെന്ന് ആവശ്യപ്പെട്ടതായി അജിതന്‍ പറയുന്നു. ഇതുമൂലം ഒരു കേസിന്റെ ജാമ്യത്തിന് നാല് പേര്‍ ഹാജരാകേണ്ട അവസ്ഥയാണുള്ളത്. അജിതന്റെ രേഖകള്‍ പരിശോധിച്ച ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ യുഎപിഎകാരനാണെന്ന് കണ്ടെത്തി കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ വക്കീലിന്റെ വാദങ്ങള്‍ മുഖവിലക്കെടുക്കാതെ ജഡ്ജി കേസില്‍ ജാമ്യം അനുവദിച്ചു.
അതേസമയം, ഏഴ് കേസുകളില്‍ കൂടി ജാമ്യക്കാരെ ഹാജരാക്കിയാല്‍ മാത്രമെ ഷൈനക്ക് പുറത്തിങ്ങാന്‍ സാധിക്കുകയുള്ളൂവെന്ന് അജിതന്‍ പറഞ്ഞു. ഇതുപ്രകാരം 28 ജാമ്യക്കാരെ കൂടി ഹാജരാക്കേണ്ടി വരും.
2015 മെയിലാണ് മാവോയിസ്റ്റ് നേതാക്കളായ രൂപേഷും ഷൈനയുമടക്കം അഞ്ച് പേരെ കോയമ്പത്തൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ശേഷം നിരവധി കേസുകള്‍ ഇവര്‍ക്കെതിരേ ചാര്‍ത്തി ജയിലിലടക്കുകയായിരുന്നു. ഷൈനക്കെതിരേയുള്ള എല്ലാ കേസുകളിലും ജാമ്യം ലഭിച്ചെങ്കിലും പോലിസ് നടപടി മൂലം മോചനം നീണ്ടുപോകുകയാണ്.
Next Story

RELATED STORIES

Share it