Flash News

ഭീകരബന്ധം : പാകിസ്താന്‍ 4 പേരെ തൂക്കിലേറ്റി



ഇസ്്‌ലാമാബാദ്: തീവ്രവാദക്കേസുകള്‍ ചുമത്തി സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ച നാലു പേരെ പാകിസ്താന്‍ തൂക്കിലേറ്റി. വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പക്ത്വന്‍ക്വയിലെ ജയിലിലാണ് അതീവ രഹസ്യമായി വധശിക്ഷ നടപ്പാക്കിയത്. ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലെ പങ്കാളിത്തം, സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്തല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ക്കല്‍ തുടങ്ങിയവയില്‍ ഇവര്‍ പങ്കാളികളാണെന്ന് സൈന്യം അവകാശപ്പെട്ടു. 2014ലെ പെഷാവര്‍ ആക്രമണത്തിനു പിന്നാലെ രാജ്യത്ത് വധശിക്ഷയ്ക്കുള്ള മോറട്ടോറിയം പിന്‍വലിക്കുകയും സായുധാക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സൈനിക കോടതികള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. സൈനിക കോടതികളുടെ സാധുത ചോദ്യം ചെയ്തു നിരവധി മനുഷ്യാവകാശ സംഘടനകള്‍ മുന്നോട്ട് വന്നിരുന്നു.
Next Story

RELATED STORIES

Share it