ഭീകരപ്രവര്‍ത്തനം വര്‍ധിക്കാന്‍ കാരണം മോദിയുടെ നയങ്ങള്‍: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യത്ത് ഭീകരതയും വെടിനിര്‍ത്തല്‍ ലംഘനവും വര്‍ധിക്കാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദിശാബോധമില്ലാത്തതും അസ്ഥിരവുമായ വിദേശ-പ്രതിരോധ നയങ്ങളാണെന്ന് കോണ്‍ഗ്രസ്. 2014ലെ തിരഞ്ഞെടുപ്പിനു മുമ്പ് യുപിഎ സര്‍ക്കാരിനോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് മോദി ഉത്തരം പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി ആവശ്യപ്പെട്ടു. എല്ലാ ദിവസവും രാജ്യത്തിന്റെ ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്.
സര്‍ക്കാര്‍ യാതൊന്നും ചെയ്യാതെ വെറുതെയിരിക്കുകയാണ്. മോദി സര്‍ക്കാരിന്റെ 44 മാസത്തെ കാലയളവില്‍ 286 ജവാന്മാരും 138 സാധാരണക്കാരും മരിച്ചു. എന്നാല്‍, യുപിഎ ഭരിച്ച കാലത്ത് 115 ജവാന്മാരും 72 സാധാരണക്കാരുമാണ് മരിച്ചത്. 44 മാസത്തെ എന്‍ഡിഎ ഭരണത്തിനിടയില്‍ വെടിനിര്‍ത്തല്‍ ലംഘനം അഞ്ചിരട്ടി വര്‍ധിച്ചു-അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാരിന്റെ കനത്ത സുരക്ഷയില്‍ തീവ്രവാദികള്‍ രാജ്യത്ത് കടന്ന് പ്രതിരോധ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് സിങ്‌വി ചോദിച്ചു



Next Story

RELATED STORIES

Share it