Flash News

ഭീം ആര്‍മി ധനസമാഹരണം പോലിസ് തടഞ്ഞു



മുസഫര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ഭീം ആര്‍മിയുടെ ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ പോലിസ് തടഞ്ഞു. ദലിത് സംഘടനയായ ഭീം ആര്‍മി സ്ഥാപിച്ച താല്‍ക്കാലിക ക്യാംപുകളും പോലിസ് പൊളിച്ചുമാറ്റി. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ സവര്‍ണ സമുദായാംഗങ്ങളില്‍ നിന്നു ദലിത് വിഭാഗക്കാര്‍ നേരിടുന്ന ആക്രമണങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ അടുത്തിടെ ഡല്‍ഹിയില്‍ മഹാ റാലി സംഘടിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it