Districts

ഭിന്ന ലിംഗക്കാര്‍ക്കുള്ള സര്‍ക്കാര്‍ നയം അവതരിപ്പിക്കും

തിരുവനന്തപുരം: ഭിന്ന ലിംഗക്കാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നയം, ലിംഗ സമത്വത്തെക്കുറിച്ച് കോവളത്തു നടക്കുന്ന രാജ്യാന്തര സമ്മേളനത്തില്‍അവതരിപ്പിക്കും.
ഭിന്ന ലിംഗക്കാര്‍ക്ക് വികസനം, വിഭവം, ആനുകൂല്യം എന്നിവയുടെ തുല്യ ലഭ്യത, ആക്രമണങ്ങള്‍ക്ക് ഇരയാവാതെ അഭിമാനത്തോടെ ജീവിക്കുന്നതിനുള്ള അവകാശം, ആവിഷ്‌കാര സ്വാതന്ത്ര്യം,സംസ്ഥാനത്തിന്റെ പൊതുവിഷയങ്ങളില്‍ തീരുമാനം എടുക്കുന്നതിലുള്ള പങ്കാളിത്തം എന്നിവ ഉറപ്പുനല്‍കുന്ന പ്രധാന നയങ്ങളാണ് 12ന് ആരംഭിക്കുന്ന ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സ് ഓ ണ്‍ ജെന്‍ഡര്‍ ഇക്വാളിറ്റി (ഐസിജിഇ)യില്‍ അവതരിപ്പിക്കുന്നത്.
കോവളത്ത് കെടിഡിസിയുടെ സമുദ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ ജന്‍ഡര്‍ പാര്‍ക്ക് യുഎന്‍ വിമനുമായി ചേര്‍ന്നാണ് ത്രിദിന സമ്മേളനം സംഘടിപ്പിക്കുന്നത്. ഭിന്ന ലിംഗക്കാര്‍ക്ക് നിയമപരമായി പൂര്‍ണ അംഗീകാരം നല്‍കാന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഭിന്നലിംഗ നയത്തിന് രൂപം നല്‍കിയത്.
കേരളത്തിലെ 25,000ല്‍ അധികം ഭിന്ന ലിംഗക്കാരുടെ ഇടയില്‍ അവര്‍ നേരിടുന്ന വിവേചനങ്ങളെപ്പറ്റി സമൂഹികനീതി വകുപ്പ് നടത്തിയ സര്‍വേയില്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവര്‍ അനീതിക്ക് ഇരയാവുന്നതായി കണ്ടെത്തിയിരുന്നു.
വിദ്യാഭ്യാസം, പൊതുഗതാഗത സൗകര്യം, ആരോഗ്യം മറ്റു സേവനങ്ങള്‍ തുടങ്ങിയ ഭിന്നലിംഗ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും വിവിധ സര്‍ക്കാ ര്‍ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കേണ്ട നടപടിക്രമങ്ങളും ഉത്തരവാദിത്തങ്ങളും നയത്തില്‍ വിശകലനം ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it