ഭിന്ന ലിംഗക്കാരുടെ ലൈംഗിക സ്വാതന്ത്ര്യം; ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: മൂന്നാം ലിംഗക്കാരുടെ (എല്‍ജിബിടി) ലൈംഗിക സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പ്രകൃതിവിരുദ്ധ ലൈംഗികത നിയമവിരുദ്ധമാക്കി പ്രഖ്യാപിക്കുന്ന പീനല്‍ കോഡിലെ 377ാം വകുപ്പുമായും ബന്ധപ്പെട്ട തിരുത്തല്‍ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഭിന്ന ലിംഗക്കാര്‍ക്ക് അനുകൂലമായ ഒരു വിധിയില്‍ 377ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി 2009ല്‍ വിധിച്ചിരുന്നു.
എന്നാല്‍ പ്രസ്തുത വകുപ്പ് തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യാന്‍ ഉത്തരവാദപ്പെട്ടത് പാര്‍ലമെന്റാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി 2013ല്‍ ഈ വിധി റദ്ദ് ചെയ്തു. പിന്നീട് ഇതിനെതിരെ റിവ്യൂ ഹരജികള്‍ പരിഗണിക്കപ്പെട്ടെങ്കിലും സുപ്രിംകോടതി അതിന്റെ മുന്‍ ഉത്തരവ് ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. ഇതിനെതിരേ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന എട്ടോളം തിരുത്തല്‍ ഹരജികളാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കുന്നത്. ചില ഭിന്ന ലിംഗക്കാരുടെ രക്ഷിതാക്കള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ ഉള്‍പ്പെടെ സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്ന് ജസ്റ്റിസുമാരടങ്ങിയ ബെഞ്ചാണ്.
Next Story

RELATED STORIES

Share it