ഭിന്നശേഷി വിദ്യാര്‍ഥികളോട് പ്രത്യേക കരുതല്‍: മന്ത്രി

തൃശൂര്‍: ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേക കരുതലാണുള്ളതെന്ന് കൃഷിമന്ത്രി അഡ്വ. വി എസ്് സുനില്‍കുമാര്‍. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള 2018-19 വര്‍ഷത്തെ ഉപകരണവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും എസ്‌ഐഇടി തയ്യാറാക്കിയ ഡിജിറ്റല്‍ ഉള്ളടക്കത്തിന്റെ പ്രകാശനവും അരണാട്ടുകര ടാഗൂര്‍ സെന്റിനറി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷി വിദ്യാര്‍ഥികളെ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം എത്തിക്കുക എന്നത് ഉത്തരവാദിത്തമാണ്. ഇവരുടെ ശാരീരികവും മാനസികവുമായ കെല്‍പ് വര്‍ധിപ്പിക്കലാണ് ലഷ്യമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങളാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഉണ്ടായിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്നതരത്തിലുള്ള മാറ്റങ്ങളാണിത്. ലോകം കേരളത്തെ ഉറ്റുനോക്കുകയാണ്. മുമ്പ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോട് വൈമുഖ്യം കാണിച്ചിരുന്ന പ്രവണത നമ്മുടെ നാട്ടില്‍ വ്യാപകമായിരുന്നു. ഇന്ന് അതിനു മാറ്റംവന്നിരിക്കുന്നു.
പൊതുസമൂഹത്തിന് പൊതുവിദ്യാഭ്യാസ സ്ഥപനങ്ങളോടുള്ള വൈമുഖ്യം മാറ്റിയെടുക്കുന്നതില്‍ അധ്യാപകസമൂഹം വലിയ പങ്കുവഹിച്ചിരുന്നു. എസ്എസ്എ സ്‌റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എസ്‌ഐഇടി തയ്യാറാക്കിയ ഡിജിറ്റല്‍ ഉള്ളടക്കം എസ്‌ഐഇടി ഡയറക്ടര്‍ ബി അബുരാജില്‍ നിന്ന് മന്ത്രി സ്വീകരിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ വി പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Next Story

RELATED STORIES

Share it