kasaragod local

ഭിന്നശേഷി മറന്ന് കാടിനെ അറിയാന്‍ അവരെത്തി

രാജപുരം: കാടിന്റെ കുളിര്‍മയില്‍ ഭിന്നശേഷി മറന്ന കുട്ടികള്‍ വനത്തിന്റെ സൗന്ദര്യം നുകര്‍ന്നു. ചെറുവത്തൂര്‍ ബിആര്‍സിയിലെ ഭിന്നശേഷിയുള്ള 40 ഓളം കുട്ടികളാണ് കാടിനെ അറിയാന്‍ വേണ്ടി കഴിഞ്ഞ ദിവസം റാണിപുരത്തെത്തിയത്. കേരള വനം വകുപ്പ് സാമൂഹിക വനവല്‍ക്കരണ വിഭാഗം കോഴിക്കോട് ഡിവിഷന്റെയും ചെറുവത്തൂര്‍ ബിആര്‍സി, എസ്എസ്എ എന്നിവയുടെ നേതൃത്വത്തില്‍ നടന്ന സ്‌നേഹത്തണല്‍ സ്പര്‍ശം-കാടിനെ അറിയാന്‍ കടലിനെ അറിയാന്‍ പരിപാടിയുടെ ഭാഗമായാണ് ഭിന്നശേഷിയുള്ള ഈ കുരുന്നുകള്‍ റാണിപുരം വനമേഖലയിലെ പച്ചപ്പിനെക്കുറിച്ച് പഠിക്കാനിറങ്ങിയത്.
വനം ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജന്റെ നേതൃത്വത്തില്‍ എം മഹേഷ്, എന്‍ വി സത്യന്‍, കെ പി രഞ്ജിത്ത്, പി പ്രഭാകരന്‍, ഫോറസ്റ്റ് ഗാര്‍ഡുമാരായ വിജയകുമാര്‍, രമേശന്‍, ബിആര്‍സിയിലെ അധ്യാപകരോടും ഒപ്പമാണ് അവര്‍ റാണിപുരം മല കയറിയത്.
Next Story

RELATED STORIES

Share it