palakkad local

ഭിന്നശേഷി ദിനാചരണം: കലാ കായിക മല്‍സരങ്ങള്‍ സംഘടിപ്പിച്ചു

പാലക്കാട്: ഭിന്നശേഷിദിനാചരണത്തിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കലാ-കായിക മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ ഷാഫി പറമ്പില്‍ എംഎല്‍എ മേള ഉദ്ഘാടനം ചെയ്തു. 15 വയസിന് താഴെ, 15 മുതല്‍ 25 വരെ, 25 വയസിന് മുകളില്‍ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായാണ് മല്‍സരം സംഘടിപ്പിച്ചത്. 50 മീറ്റര്‍ ഓട്ടം, 50 മീറ്റര്‍ നടത്തം, ഷോട്ട് പുട്ട് എന്നീ കായിക മല്‍സരങ്ങള്‍ ആണ്‍  പെണ്‍ വിഭാഗമായാണ് നടന്നത്. ലളിതഗാനം, പദ്യപാരായണം, സിംഗിള്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിങ്, പ്രഛന്നവേഷം, മിമിക്രി, പ്രസംഗം എന്നീ കലാമല്‍സരങ്ങളും ആണ്‍  പെണ്‍ വിഭാഗങ്ങളിലായി നടന്നു.
അംഗപരിമിതി, അന്ധത, ബുദ്ധിമാന്ദ്യം, ബധിരത എന്നീ ഭിന്നശേഷി വിഭാഗക്കാരാണ് മല്‍സരത്തില്‍ പങ്കെടുത്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഭിന്നശേഷിക്കാരുടെ സംഘടനകള്‍, സന്നദ്ധസംഘടനകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മല്‍സരവിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.
ചടങ്ങില്‍ ജില്ലാ സാമൂഹിക നീതി ഓഫിസര്‍ പി മീര, നഗരസഭ കൗണ്‍സിലര്‍ രാജേശ്വരി ജയപ്രകാശ്, പി ഉണ്ണികൃഷ്ണന്‍, ബാബു കുര്യാക്കോസ്, ആര്‍ വിശ്വനാഥന്‍, കാദര്‍ മൊയ്തീന്‍, പി ടി ലതാകുമാരി സംസാരിച്ചു.
ശ്രീകൃഷ്ണപുരം: ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ശ്രീകൃഷ്ണപുരം പഞ്ചായത്തും കുടുംബശ്രീ സിഡിഎസും ചേര്‍ന്ന് ഭിന്നശേഷി ദിനാചരണം നടത്തി.
ഭിന്നശേഷി അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള സഹായ വിതരണം, വയോജന അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള കോര്‍പ്പസ് ഫണ്ട് വിതരണം, ഗ്രാമശ്രീ പത്രപ്രകാശനം, നാടിനെ അറിയാന്‍ പുസ്തക പ്രകാശനം എന്നിവ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി എന്‍ ഷാജു ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. എം കെ ദേവി, എം രുഗ്മിണി, വി സി ഉണ്ണികൃഷ്ണന്‍, ജയശ്രീ, ഉഷാറാണി, രമ്യ സംസാരിച്ചു.
Next Story

RELATED STORIES

Share it