kozhikode local

ഭിന്നശേഷി കുട്ടികള്‍ക്ക് കുറ്റിയാടിയില്‍ പാര്‍ക്ക് ഒരുങ്ങുന്നു

കുറ്റിയാടി: ഭിന്നശേഷി കുട്ടികള്‍ക്ക്— കുന്നുമ്മല്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ കുറ്റിയാടിപ്പുഴയോരത്ത് പാര്‍ക്ക് ഒരുങ്ങുന്നു. കള്ളാട് പാലത്തിനു സമീപം മരുതോങ്കര ഗ്രാമപഞ്ചായത്ത് അനുവദിച്ച 72സെന്റ്— സ്ഥലത്താണു ബ്ലോക്ക് പഞ്ചായത്തിന്റെയും ബഹുജനങ്ങളുടെയും ഒയിസ്‌ക്ക കുറ്റിയാടി ചാപ്റ്ററിന്റെയും സഹായത്തോടെ പാര്‍ക്ക്— നിര്‍മിക്കുക. ഇതിന്റെ ഭാഗമായി 100ലധികം ഔഷധ ഫലങ്ങളും തണല്‍ മരങ്ങളും വെച്ചുപിടിപ്പിക്കും. നീന്തല്‍കുളം, ഓഡിയോ വിഷന്‍ ലാബ്, വിനോദത്തിനുള്ള കളി ഉപകരണങ്ങള്‍, സ്പീച്ച്, ഫിസിയോതെറാപ്പിക്കുള്ള സൗകര്യം എന്നിവയും ഇതിന്റെ ഭാഗമായുണ്ടാകും. കുളത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീനി പാലേരി നിര്‍വഹിച്ചു. കടമേരി റഹ്മാനിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റാണു കുളം നിര്‍മ്മാണത്തിനു നേതൃത്വം നല്‍കുന്നത്. കേരളത്തിലെ ആദ്യത്തെ ആദ്യത്തെ ഭിന്നശേഷി പാര്‍ക്കാണു ഇതെന്ന് സംഘാടകര്‍ പറയുന്നു. അബ്ദുല്‍ ലത്തീഫ്—, കെ പി റഷീദ്, കെ ജമാല്‍, കെ മുഹമ്മദ്— സലീം, സെഡ് എ അബ്ദുല്‍ സല്‍മാന്‍, ബാലന്‍ നാവത്ത് പങ്കെടുത്തു.
Next Story

RELATED STORIES

Share it