kannur local

ഭിന്നശേഷിക്കാര്‍ക്ക് 250 കോടിയുടെ പദ്ധതി: കെ കെ ശൈലജ

ഉരുവച്ചാല്‍: ഭിന്നശേഷിക്കാര്‍ക്കായി 250 കോടിയിലധികം രൂപയുടെ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായി മട്ടന്നൂര്‍ നഗരസഭയിലെ പഴശ്ശിരാജ ബഡ്‌സ് സ്‌കൂളില്‍ നടപ്പാക്കുന്ന യോഗാ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് യോഗ പരിശീലനം ആരംഭിച്ചതിനാല്‍ കുട്ടികളില്‍ നല്ല മാറ്റമുണ്ടായിട്ടുണ്ട്.
കുട്ടികളുടെ കൈകാലുകളുടെ ചലനശേഷിയിലും മറ്റും വലിയ മാറ്റമാണുണ്ടാവുന്നതെന്നും അവര്‍ പറഞ്ഞു. പരിശീലന പരിപാടിയില്‍ മട്ടന്നൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, ആയുഷ് ഗ്രാമം മെഡിക്കല്‍ ഓഫിസര്‍ ഡോ. പി ജി പ്രസീത, ഷീലാ ജനാര്‍ദ്ദനന്‍, ശ്രീജ പുതുശ്ശേരി, സി രജനി, കെ ടി ചന്ദ്രന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it