Flash News

ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക വകുപ്പ് ആറു സംസ്ഥാനങ്ങളില്‍ മാത്രം

ന്യൂഡല്‍ഹി: 36 സംസ്ഥാനങ്ങളില്‍ ആറെണ്ണത്തില്‍ മാത്രമാണ് ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായുള്ള പ്രത്യേക വകുപ്പുകളും സാമൂഹിക ക്ഷേമ ഓഫിസുകളും നിലവിലുള്ളൂവെന്നു പാര്‍ലമെന്ററി സമിതി റിപോര്‍ട്ട്. കേന്ദ്രത്തില്‍ നിന്നു പ്രത്യേക നിര്‍ദേശം ലഭിച്ചിട്ടും ബാക്കിയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇക്കാര്യത്തില്‍ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നു റിപോര്‍ട്ട് പറയുന്നു. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവയാണ് ഭിന്നശേഷിക്കാര്‍ക്കു വേണ്ടി പ്രത്യേക വകുപ്പുകളുള്ള ആറു സംസ്ഥാനങ്ങള്‍. സംസ്ഥാന സര്‍ക്കാരുകളുടെ വിവേചനമാണ് ഇതില്‍ നിന്നു വ്യക്തമാവുന്നതെന്നു സമിതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it