ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ഗ്രാമം ഒരുങ്ങുന്നു

കോഴിക്കോട്: ഭിന്നശേഷിയുള്ള കുട്ടികളുടെ പരിപാലനത്തിനും ശാരീരിക-മാനസ്സിക ഉന്നമനത്തിനുള്ള പരിശീലനത്തിനു മായി പ്രത്യേക ഗ്രാമം ഒരുങ്ങുന്നു. പാലക്കാട് ലക്കിടിക്കു സ മീപം മുളഞ്ഞൂരില്‍ 10 ഏക്കര്‍ സ്ഥലത്താണു ഗ്രാമം ഒരുങ്ങുന്നതെന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ സംഘമായ പരിവാറിന്റെ പാലക്കാട് യൂനിറ്റിന്റെ കീഴിലുള്ള നിഷ്ചിന്ത സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ ഉല്‍ക്കണ്ഠ അകറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സൊസൈറ്റിയില്‍ ഭിന്നശേഷിക്കാരെ ആജീവനാന്തം സ്വന്തം വീട്ടിലെ കുട്ടികളെ പോലെ പരിചരിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. കുട്ടികളെ പരിപാലിക്കുന്നതിനായി മാതാപിതാക്കളോടൊപ്പം അധ്യാപകരെയും കെയര്‍ടേക്കര്‍മാരെയും നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
50 കുടുംബങ്ങള്‍ക്ക് അഞ്ചു സെന്റ് സ്ഥലം വീതം ഈ ഗ്രാമത്തില്‍ നല്‍കും. വീട് ആവശ്യമുള്ള രീതിയില്‍ വയ്ക്കാം. സ്‌പെഷ്യല്‍ സ്‌കൂള്‍, റിഹാബിലിറ്റേഷന്‍ സെന്റര്‍, ഹെല്‍ത്ത് യൂനിറ്റ്, വൊക്കേഷനല്‍ ട്രയ്‌നിങ് സെ ന്റര്‍, കളിസ്ഥലം, മെഡിറ്റേഷന്‍ ഹാള്‍, മെസ് ഹോസ്റ്റല്‍, ഓഡിറ്റോറിയം, സ്വിമ്മിങ് പൂള്‍ മുതലായവ കൂടാതെ കുട്ടികള്‍ക്കു വേണ്ട മറ്റു സൗകര്യങ്ങളും ഗ്രാമം വിഭാവന ചെയ്യുന്നു. പൊതു അടുക്കളയായിരിക്കും ഇവിടെ ഉണ്ടാവുക.
അധ്യാപകര്‍ക്കും കെയര്‍ടേക്കര്‍മാര്‍ക്കും പരിശീലനം നല്‍കാന്‍ പ്രത്യേക കോഴ്‌സുകളും ആരംഭിക്കും. ഇപ്പോള്‍ 35 കുടുംബങ്ങളാണ് ഗ്രാമത്തില്‍ ചേര്‍ ന്നിട്ടുള്ളത്. 50 പേരായാല്‍ സര്‍ക്കാരുകളുടെ സഹായത്തോടെ മൂന്നു വര്‍ഷത്തിനുള്ളില്‍ ഗ്രാമം യാഥാര്‍ഥ്യമാവും. ഗ്രാമത്തിനു വേണ്ട ചെലവ് കൃഷിയിലൂടെയും പശുവളര്‍ത്തലിലൂടെയും നേടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. നാളെ രാവിലെ സൊസൈറ്റിയുടെ യോഗം കല്ലായി റോഡിലെ ആരാധന ടൂറിസ്റ്റ് ഹോമില്‍ നടക്കുമെന്ന് നിഷ്ചിന്ത സൊസൈറ്റി പ്രസിഡന്റ് സുധാകരന്‍ പിള്ള, കോ-ഓഡിനേറ്റര്‍ വെങ്കിട്ട് അയ്യര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം രവീന്ദ്രന്‍ പരോള്‍ അറിയിച്ചു. ഗ്രാമത്തെക്കുറിച്ച് അറിയേണ്ടവര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്.
Next Story

RELATED STORIES

Share it