kozhikode local

ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ കൈവല്യ ; സാമ്പത്തിക സഹായവും പരിശീലനവും നല്‍കും



കോഴിക്കോട്: ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ കൈവല്യ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഭിന്നശേഷിക്കാരായ തൊഴിലന്വേഷകര്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കി ശക്തിപ്പെടുത്തുന്നതിനായി സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതിയാണ് കൈവല്യ. ഗവര്‍ണര്‍ 2016-17 വര്‍ഷത്തെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാവുന്നതെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.വൊക്കേഷനല്‍ ആന്റ് കരിയര്‍ ഗൈഡന്‍സ്, കപ്പാസിറ്റി ബില്‍ഡിങ്, മല്‍സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനുള്ള പരിശീലന പരിപാടി, സ്വയം തൊഴില്‍ പദ്ധതി എന്നിങ്ങനെ നാലു തുല്യപ്രാധാന്യമുള്ള ഘടകങ്ങള്‍ ആയാണ് പദ്ധതി നടപ്പാക്കുന്നത്. വൊക്കേഷനല്‍ ആന്റ് കരിയര്‍ ഗൈഡന്‍സില്‍ എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയതിതിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കും സ്‌കൂള്‍, കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കും കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍, തൊഴില്‍ സാധ്യതകളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കും. ഇതിനായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിലവില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാരുടെ ഡാറ്റാ ബേങ്ക് തയ്യാറാക്കും. ഭിന്നശേഷിക്കാരുടെ സ്വഭാവം, യോഗ്യത, അഭിരുചി, താല്‍പ്പര്യം, കഴിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഡാറ്റാ ബാങ്ക് തയ്യാറാക്കുക.കപ്പാസിറ്റി ബില്‍ഡിങ്ങില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സോഫ്ട് സ്‌കില്‍ ട്രെയിനിങ്, സംരംഭകത്വ വികസന പരിശീലനം എന്നിവ നല്‍കും. ഉദ്യോഗാര്‍ഥികള്‍ക്ക് താല്‍പ്പര്യമുള്ള മേഖലകളില്‍ പ്രത്യേക പരിശീലനം ആവശ്യമുണ്ടെങ്കില്‍ അത്തരം പരിശീലനവും നല്‍കും. ബാങ്കുകളുടെ നേതൃത്വത്തിലുള്ള റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട്, എംപ്ലോയിബിലിറ്റി സെന്റര്‍, വൊക്കേഷനല്‍ റീഹബിലിറ്റേഷന്‍ സെന്റര്‍  തുടങ്ങി ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങളുമായി ഇക്കാര്യത്തില്‍ സഹകരിക്കും.മല്‍സര പരീക്ഷാ പരിശീലനത്തില്‍ സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതു മുതല്‍ ലക്ഷ്യത്തിലെത്തുന്നതുവരെ വിവിധ ഘട്ടങ്ങളില്‍ അവരെ സഹായിക്കുന്നതിനും മല്‍സര പരീക്ഷങ്ങള്‍ക്കു പ്രാപ്തരാക്കുന്നതിനും ഉദ്ദേശിക്കുന്നു. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികളെ അനുയോജ്യമായ ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുകയും  അപേക്ഷ അയക്കുന്നതിനുള്‍പ്പെടെ സഹായിക്കും.  സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി പലിശ രഹിത വായ്പ നല്‍കും. വായ്പയുടെ 50 ശതമാനം സബ്‌സിഡി ആയിരിക്കും. പരമാവധി 50,000 രൂപ വരെ വായ്പ അനുവദിക്കുന്നതാണ്.
Next Story

RELATED STORIES

Share it