ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്

തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ 2017ലെ എസ്എസ് എ ല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങ ള്‍ക്കും ബി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് വാങ്ങി പാസായ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് 2500 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കും. (കേരള/സിബിഎസ്‌സി/ഐസിഎസ്‌സി സിലബസിലുള്ളവര്‍ക്ക്) 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവരും, വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാത്തവരും  മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി 31 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷാഫോറം ംംം.വുംര.സലൃമഹമ.ഴീ്.ശില്‍ ലഭിക്കും ഫോണ്‍-0471 2347768.
Next Story

RELATED STORIES

Share it