Pathanamthitta local

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ആവശ്യം സമൂഹത്തിന്റെ അംഗീകാരം : മന്ത്രി

കോഴഞ്ചേരി: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സഹതാപമല്ല  സമൂഹത്തിന്റെ അംഗീകാരമാണ്  ആവശ്യമെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.  ഭിന്നശേഷി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മറ്റുള്ളവരെപ്പോലെ എല്ലാ അവകാശങ്ങളും അനുഭവിക്കാന്‍ അര്‍ഹരാണ് ഭിന്നശേഷിയുള്ള കുട്ടികളും.
വീടുകളില്‍ ഇത്തരം കുട്ടികള്‍ക്ക് പ്രത്യേക വാല്‍സല്യവും ശ്രദ്ധയും നല്‍കി വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണം, മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിച്ചു.  സ്ഥിരം സമിതി അധ്യക്ഷ കെ ജി അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍, ഗ്രാമപഞ്ചായത്തംഗം ഷിബു കുന്നപ്പുഴ, എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ആര്‍ വിജയമോഹനന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ ജോസ് എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ പി ജയലക്ഷ്മി, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എസ് ഷൈലജാകുമാരി പങ്കെടുത്തു. ഏഴിന് വാരാചരണം സമാപിക്കും.
Next Story

RELATED STORIES

Share it