Flash News

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി അനുയാത്ര



ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി അനുയാത്ര എന്ന പദ്ധതി ആവിഷ്‌കരിച്ചതായി ആരോഗ്യ  സാമൂഹികനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു.ശാരീരികവും മാനസികവുമായ വൈകല്യം ഒരു രോഗമല്ല എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യം.  ഇത്തരം കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന ശ്രമത്തിന്റെ ഭാഗമായി “എംപവര്‍’ എന്ന പേരില്‍ ഒരു മാജിക് ഗ്രൂപ്പിനും രൂപംനല്‍കി. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടാണ് പരിശീലനം നല്‍കുന്നത്.  ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കും. ഭിന്ന ലിംഗക്കാരുടെ ക്ഷേമത്തിനായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ബോര്‍ഡിന് രൂപം നല്‍കിയതായും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനത്തിനായി ഉപരാഷ്ട്രപതിയെ മന്ത്രി ക്ഷണിച്ചു.
Next Story

RELATED STORIES

Share it