Flash News

ഭിന്നശേഷിക്കാരായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു



രാജ്‌നന്ദ്ഗാവ്: ശാരീരിക വെല്ലുവിളി നേരിടുന്ന ആദിവാസി ബാലികയെ രണ്ടു 12ാം ക്ലാസ് വിദ്യാര്‍ഥികള്‍ ബലാല്‍സംഗം ചെയ്തു. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവ് ജില്ലയിലാണു 13കാരി ബലാല്‍സംഗത്തിനിരയായത്. 17 വയസ്സുള്ള വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഇന്നലെയാണു സംഭവം നടന്നത്. വീട്ടില്‍ തനിച്ചായിരുന്ന, കൈകള്‍ക്കു സ്വാധീനമില്ലാത്ത ബാലികയെ ഇരുവരും പീഡിപ്പിക്കുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു.   കുട്ടിയുടെ അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണു സംഭവമറിഞ്ഞത്.  തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it