Flash News

ഭിന്നലിംഗക്കാര്‍ക്ക് പോലിസ് മര്‍ദ്ദനം; അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവ്

ഭിന്നലിംഗക്കാര്‍ക്ക് പോലിസ് മര്‍ദ്ദനം; അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവ്
X
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍വിദ്യാഭ്യാസ കലോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയ ഭിന്നലിംഗക്കാര്‍ക്ക് പൊലിസിന്റെ ക്രൂര മര്‍ദ്ദനമേറ്റ സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. ദക്ഷിണ മേഖലാ ഐജി രാജേഷ് ദിവാനാണ് അന്വേഷണ ചുമതല. ഇതുസംബന്ധിച്ച് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ സംസ്ഥാന പൊലിസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇക്കാര്യം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്. അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കോഴിക്കോട് പൊലിസ് കമ്മിഷണറുടെ ഓഫിസിലേക്ക് ഭിന്നലിംഗക്കാരുടെ സംഘടനകള്‍ മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.


കോഴിക്കോട് പിഎം താജ് റോഡില്‍ ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം. ഇതിനടുത്താണ് കലോല്‍സവത്തിലെ മല്‍സാര്‍ഥികള്‍ക്കുള്ള ഭക്ഷണശാല. കലോല്‍സവത്തില്‍ പങ്കെടുത്ത് താമസസ്ഥലത്തേയ്ക്ക് മടങ്ങുകയാണെന്ന് അറിയിച്ചിട്ടും അതൊന്നും ചെവിക്കൊള്ളാതെ ലാത്തി ഉപയോഗിച്ച് അടിക്കുകയായിരുന്നെന്ന് സുസ്മിതയും ജാസ്മിനും പറഞ്ഞു. മര്‍ദ്ദനം സഹിക്ക വയ്യാതെ ഞങ്ങള്‍ മരിച്ചു പോവും, ഇനിയും അടിക്കരുതേ എന്നു കരഞ്ഞു പറഞ്ഞിട്ടും നിങ്ങളെപ്പോലുള്ളവര്‍ മരിച്ചുപോകുന്നതാണ് നല്ലതെന്നു പറഞ്ഞുകൊണ്ടായിരുന്നു പൊലിസിന്റെ മര്‍ദ്ദനം. കസബ പൊലിസ് സ്‌റ്റേഷനിലെ എസ്‌ഐയാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് ഇവര്‍ ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it