Flash News

ഭിന്നലിംഗക്കാരുടെ കായികമേള 28ന്



തിരുവനന്തപുരം: കളിക്കളത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്ന ഭിന്നലിംഗക്കാര്‍ക്ക് കായിക മികവ് പ്രകടിപ്പിക്കാന്‍ കേരളം അവസരമൊരുക്കുന്നു. കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് ഭിന്നലിംഗക്കാരുടെ ഉന്നമനം ലക്ഷ്യംവച്ച് സംസ്ഥാനതലത്തില്‍ ഭിന്നലിംഗക്കാരുടെ കായികമേളയ്ക്ക് തുടക്കം കുറിക്കുന്നത്. ഏപ്രില്‍ 28ന് പാളയം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന മേളയില്‍ 100, 200, 400, 4*100 മീറ്റര്‍ ഓട്ടം, ലോങ്ജംപ്, ഷോട്ട്പുട്ട്, റിലേ എന്നീ കായിക ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it