ഭിന്നതയുണ്ടെന്ന് കോണ്‍ഗ്രസ്: മലക്കംമറിഞ്ഞ് ബിജെപി

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് വിഷയത്തില്‍ കോണ്‍ഗ്രസ്സില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന് തുറന്നു സമ്മതിച്ച് നേതൃത്വം. ബില്ല് പാസാക്കാന്‍ പാടില്ലായിരുന്നുവെന്ന എ കെ ആന്റണിയുടെ നിലപാടാണ് കോണ്‍ഗ്രസ് നയമെന്ന് എം എം ഹസന്‍ പ്രതികരിച്ചു.
എന്നാല്‍, ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. അതിനിടെ ബില്ല് വിവാദമായതോടെ ബിജെപി മലക്കംമറിഞ്ഞു. ബില്ലില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാവിലെ ഒ രാജഗോപാലിന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം ഗവര്‍ണറെ കണ്ടു. കോഴ വാങ്ങി പ്രവേശനം നടത്തുന്ന സ്വകാര്യ മാനേജ്‌മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരും യുഡിഎഫും സ്വീകരിക്കുന്നതെന്ന് ഗവര്‍ണറെ കണ്ട ശേഷം രാജഗോപാല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it