kozhikode local

ഭിത്തികെട്ടല്‍ പുരോഗമിക്കുന്നു; പുഴമ്പാലിക്കടവ് ചെക്ക് ഡാം നിര്‍മാണം അന്തിമഘട്ടത്തിലേക്ക്

കൊടുവള്ളി: പടനിലം പാലത്തിനു സമീപം പൂനൂര്‍ പുഴക്ക് കുറുകെ പുഴമ്പാലിക്കടവില്‍ നിര്‍മിക്കുന്ന ചെക്ക് ഡാമിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍.
കുന്ദമംഗലം ഗ്രാമപ്പഞ്ചായത്തിന്റെ പരിധിയില്‍ പെടുന്ന പുഴയുടെ ഈ ഭാഗത്ത് ഇറിഗേഷന്‍ വകുപ്പ് അനുവദിച്ച 18 ലക്ഷം രൂപ വിനിയോഗിച്ചാണ് ഷട്ടര്‍ ഘടിപ്പിക്കുന്ന ചെക്ക് ഡാം നിര്‍മിക്കുന്നത്.
ഡാമിന്റെ മുക്കാല്‍ ശതമാനം കോണ്‍ക്രീറ്റ് പ്രവൃത്തിയും പൂര്‍ത്തിയായി കഴിഞ്ഞു. ഭിത്തി കെട്ടല്‍ പ്രവൃത്തിയാണിപ്പോള്‍ പുരോഗമിക്കുന്നത്. മടവൂര്‍, കുന്ദമംഗലം ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന പുഴയോര പ്രദേശങ്ങളിലെ വീട്ടു കിണര്‍ വറ്റിയുണ്ടാകുന്ന കുടിവെള്ള ക്ഷാമത്തിനു പരിഹാരം, ജലനിധി, വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതികളുടെ പുഴയോരത്തെ കിണറുകളില്‍ ജലവിധാനം കുറയാതെ സംരക്ഷിക്കല്‍, 50 വര്‍ഷത്തിലധികം പഴക്കമുള്ള പടനിലം പാലത്തിനെ തകര്‍ച്ച ഭീഷണിയില്‍ നിന്നും സംരക്ഷിക്കുക തുടങ്ങിയവ മു ന്‍ നിര്‍ത്തി കുന്ദമംഗലം എംഎല്‍എ മുന്‍കൈ എടുത്താണ് ചെക്ക് ഡാം നിര്‍മിക്കുന്നത്.
ഒന്നര മാസം മുന്‍പ് തുടങ്ങിയ പ്രവ്യത്തി ത്വരിത ഗതിയില്‍ പുരോഗമിക്കുകയാണ്.
Next Story

RELATED STORIES

Share it