kozhikode local

ഭിക്ഷാടനത്തിനെതിരേ ജനകീയ കൂട്ടായ്മ

രാമനാട്ടുകര: രാമനാട്ടുകര നഗരസഭയിലെ കോടമ്പുഴ പ്രദേശത്ത് ഭിക്ഷാടനത്തിനെതിരെയും വീടുകള്‍ കയറിയുള്ള അനധികൃത കച്ചവടങ്ങള്‍ക്കെതിരെയും ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. വിആര്‍ വാട്‌സ് അപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, പോലീസ്, വ്യാപാരികള്‍, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരിക സംഘടനാ പ്രതിനിധികള്‍, പങ്കെടുത്ത ജനകിയ കൂട്ടായ്മ ഫറോക്ക് എസ്‌ഐ എ രമേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ ജമില അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it