wayanad local

ഭിക്ഷാടനം; രണ്ടു കുട്ടികളെ മോചിപ്പിച്ചു

കമ്പളക്കാട്: പള്ളിക്കുന്ന് തിരുനാളിനോടനുബന്ധിച്ച് ഭിക്ഷാടനത്തിലേര്‍പ്പെട്ട രണ്ടു കുട്ടികളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് മോചിപ്പിച്ചു.
ജില്ലയിലെ ഒരു വിദ്യാലയത്തില്‍ സ്‌കൂള്‍ അധികൃതരുടെ പ്രത്യേക പരിഗണനയിലും പരിലാളനയിലും പഠിക്കുന്ന തമിഴ്‌നാട് സ്വദേശികളായ കുട്ടികളെ അവരുടെ രക്ഷിതാക്കള്‍ തന്നെയാണ് ഭിക്ഷാടനത്തിനായി ഉപയോഗിച്ചത്. സിഡബ്ല്യുസിയുടെ നിര്‍ദേശമനുസരിച്ച് കമ്പളക്കാട് പോലിസാണ് മണിക്കൂറുകള്‍ക്കകം രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികളെ കല്‍പ്പറ്റയില്‍ നടന്ന സിറ്റിങില്‍ സിഡബ്ല്യുസി മുമ്പാകെ ഹാജരാക്കിയത്.
ചെയര്‍മാന്‍ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം, അംഗങ്ങളായ ഡോ. പി ലക്ഷ്മണന്‍, ടി ബി സുരേഷ്, ഡോ. ബെറ്റി ജോസ്, അഡ്വ. ബാലസുബ്രഹ്മണ്യന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it