Districts

ഭിക്ഷാടക ബാഹുല്യം; ട്രെയിനുകളില്‍ പ്രത്യേക സ്‌ക്വാഡ്

കോഴിക്കോട്: ട്രെയിനുകളില്‍ വര്‍ധിച്ചുവരുന്ന ഭിക്ഷാടനം അവസാനിപ്പിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. യാത്രക്കാരില്‍ നിന്നു നിരന്തരം ഉയരുന്ന ആവശ്യത്തെത്തുടര്‍ന്നാണ് റെയില്‍വേ നടപടിക്കൊരുങ്ങുന്നത്. ട്രെയിനുകളില്‍ ഭിക്ഷാടനം നിരോധിച്ച് നിയമമുണ്ടെങ്കിലും തടയാന്‍ പോലിസുകാര്‍ ഇല്ലാത്തതിനാല്‍ ഭിക്ഷാടകര്‍ ട്രെയിനുകളില്‍ കയറുന്നതിന് ഒരു നിയന്ത്രണവുമില്ല.ഭിക്ഷാടക സംഘം കുറ്റകൃത്യങ്ങള്‍ നടത്തിയ സംഭവങ്ങളും ആവര്‍ത്തിക്കുന്നുണ്ട്.
പകല്‍സമയങ്ങളിലെ ട്രെയിന്‍ യാത്രകളിലാണ് ഭിക്ഷാടകര്‍ കൂടുതലായും ഉള്ളത്. ആവശ്യത്തിന് ആര്‍പിഎഫുകാര്‍ ഇല്ലാത്തതും കേരളാ പോലിസിലെ റെയില്‍വേ വിഭാഗത്തിലെ പോലിസുകാരുടെ കുറവും ഭിക്ഷാടനം നിയന്ത്രിക്കുന്നതിന് തടസ്സമായിട്ടുണ്ട്.പ്രത്യേക സ്‌ക്വാഡിനെ ഇതിനായി ഒരുക്കിക്കഴിഞ്ഞു. മഫ്തിയിലും യൂനിഫോമിലുമായി ഇവര്‍ ട്രെയിനുകളില്‍ മിന്നല്‍പരിശോധന നടത്തും. പകല്‍ സമയങ്ങളില്‍ സ്ലീപ്പര്‍ക്ലാസ കോച്ചുകളിലായിരിക്കും മിന്നല്‍പരിശോധന നടത്തുക. ഭിക്ഷാടകരെ പിടികൂടിയാല്‍ റെയില്‍വേ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കും.
ഇതരസംസ്ഥാനക്കാരെ രണ്ടു തവണയിലധികം പിടികൂടിയാല്‍ സ്വദേശത്തേക്കു നാടുകടത്തും. അതത് സംസ്ഥാനത്തെ റെയില്‍വേ പോലിസുമായി സഹകരിച്ചാവും ഇവരെ നാടുകടത്തുക.
റെയില്‍വേ സ്‌റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമില്‍ ഭിക്ഷാടനം നടത്തിയാല്‍ പോലിസ് പിടികൂടുമെന്നതിനാലാണ് ഇവര്‍ പകല്‍സമയങ്ങളിലെ ട്രെയിനുകള്‍ ഭിക്ഷാടനത്തിനായി തിരഞ്ഞെടുക്കുന്നത്.
Next Story

RELATED STORIES

Share it