malappuram local

ഭാവി വോട്ടര്‍മാരെ ലക്ഷ്യമിട്ട് വോട്ടര്‍ സാക്ഷരതാ ക്ലബ്ബുകള്‍

മലപ്പുറം: തിരെഞ്ഞെടുപ്പ് സാക്ഷരതയെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്ന—തിന് വോട്ടര്‍ സാക്ഷരതാ ക്ലബ്ബുകള്‍ (ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ്) ഊര്‍ജസ്വലമാക്കുന്നു. സ്‌കൂള്‍, കോളജ് തലത്തിലും സമൂഹത്തിലും ക്ലബ്ബുകള്‍ രൂപീകരിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല കമ്മിറ്റി രൂപീകരിച്ചു.
തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം കൂട്ടുക എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നിനെ കേന്ദീകരിച്ചാണ് കമ്മിറ്റി രൂപീകരിച്ചത്.  ജില്ലാതല കമ്മിറ്റികള്‍ തിരഞ്ഞെടുക്കുന്ന സ്‌കൂളുകളിലും കോളജുകളിലും എന്‍എസ്എസ്, എന്‍സിസി ക്ലബ്ബുകളെ ഉള്‍പ്പെടുത്തി ക്ലബ്ബുകള്‍ രൂപീകരിക്കാനാണ് പ്രാരംഭ ഘട്ട തീരുമാനം. ഈ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഇലക്ഷന്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുകയും അതിന്റെ പ്രതികരണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. ക്ലബുകള്‍ രൂപീകരിക്കുന്നതിനായി  ഇലക്ഷന്‍ കമ്മീഷന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഹൈസ്‌കൂളുകളെ കേന്ദ്രീകരിച്ച് ഭാവി വോട്ടര്‍മാരെ വാര്‍ത്തെടുക്കാനും കോളജുകളെ കേന്ദ്രീകരിച്ച് നിലവിലുള്ള വോട്ടര്‍മാരെ സ്ഥിരപ്പെടുത്താനുമാണ് ക്ലബുകള്‍ സംഘടിപ്പിക്കുന്നത്.
ക്ലബുകളുടെ നടത്തിപ്പിനായി മാസ്റ്റര്‍ ട്രെയിനറെ നിയമിക്കും.   സംസ്ഥാന തലത്തില്‍ പരിശീലനം നേടുന്ന പ്രധാന പരിശീലകന്‍ ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍ക്കും അധ്യാപകര്‍ക്കും പരിശീലനം നല്‍കും. മറ്റു സ്ഥാപനങ്ങളിലും സന്നദ്ധ സംഘടനകളിലും തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ ഫോറം(ഇലക്ഷന്‍ അവേര്‍നസ്സ് ഫോറം) മുഖേനയായിരിക്കും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടുപ്പിക്കുക.        2011 ലെ സെന്‍സസനുസരിച്ച് കേരളത്തിലെ ലിംഗാനുപാതം  മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണെങ്കിലും വോട്ടര്‍ പട്ടികയിലെ പങ്കാളിത്തം കുറവാകുന്ന—ു എന്ന വസ്തുത കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബുകള്‍ രൂപീകരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്. മലപ്പുറം ജില്ലയിലെ കണക്കനുസരിച്ച് സ്ത്രീകളുടെ എണ്ണം കൂടുതലാണെങ്കിലും വോട്ടര്‍ പട്ടികയിലെ പങ്കാളിത്തം കുറവാണ്.
മലപ്പുറം, വേങ്ങര, കൊണ്ടോട്ടി, ഏറനാട്, വള്ളിക്കുന്ന് മണ്ഡലങ്ങളിലാണ് പ്രധാനമായും വോട്ടര്‍മാരുടെ പങ്കാളിത്തം കുറവുള്ളത്. ഇതിനെ മറികട—ക്കാന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കമ്മീഷന്‍ സ്വീപ് (്യേെലാമശേര ്ീലേൃ െലറൗരമശേീി മിറ ലഹലരീേൃമഹ ുമൃശേരശുമശേീി) കാംപയിനുകള്‍ സംഘടിപ്പിച്ചിരുന്നു. കാംപയിനിലൂടെ ഓരോ സ്‌കൂളുകളുകളിലും കോളജുകളിലും ബോധവല്‍ക്കരണ ക്ലാസ്സുകള്‍, ലഘുലേഖ നല്‍കല്‍, സ്ട്രീറ്റ് അനൗണ്‍സ്‌മെന്റ്, വീഡിയോ പ്രദര്‍ശനം, ക്വിസ് പ്രോഗ്രാം തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.   ഇതുമൂലം കഴിഞ്ഞ വേങ്ങര തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം 30 ശതമാനത്തോളം വര്‍ദ്ധിച്ചിട്ടുണ്ടെന്ന്  ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it