Flash News

ഭാവന എന്ന റെജീനയുടെയും കുഞ്ഞുങ്ങളുടെയും മരണം : ഭര്‍ത്താവ് രാജേഷ് അറസ്റ്റില്‍

ഭാവന എന്ന റെജീനയുടെയും കുഞ്ഞുങ്ങളുടെയും മരണം : ഭര്‍ത്താവ് രാജേഷ് അറസ്റ്റില്‍
X


മലപ്പുറം: മൂന്ന് പെണ്‍കുട്ടികളുമായി  റെയില്‍വേ ട്രാക്കില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.  മരണമടഞ്ഞ വയനാട് സ്വദേശിനി റെജീനയുടെ ഉമ്മ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. തിരൂരങ്ങാടി മമ്പുറം വികെ പടി സ്വദേശി പടിഞ്ഞാറ്റില്‍ പുത്തന്‍വീട്ടില്‍ രാജേഷ് ആണ് അറസ്റ്റിലായത്. വയനാട് കംബ്ലക്കാട് പടിഞ്ഞാറത്തറ സ്വദേശിനിയായ  റെജീന രാജേഷുമായുള്ള പ്രണയത്തെത്തുടര്‍ന്ന് ഭാവന എന്ന പേര് സ്വീകരിച്ച് രാജേഷുമൊത്ത് ജീവിച്ചു വരികയായിരുന്നു. ഏപ്രില്‍ 23ന് ഞായറാഴ്ച പുലര്‍ച്ചെ് കോഴിക്കോട് പുതിയങ്ങാടി കോയറോഡിനു സമീപം പള്ളിക്കണ്ടി റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ റെജീനയെയും മക്കളായ ഐശ്വര്യ(12), നന്ദിനി(10), വിസ്മയ (8) എന്നിവരെയും കണ്ടെത്തുകയായിരുന്നു. റെജീനയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it