Kollam Local

ഭാര്യയെ തീയിട്ട് കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം

കൊല്ലം:ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിട്ട് കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം വിധിച്ചു.തെന്മല വില്ലേജില്‍ ഒറ്റക്കല്‍ മുറിയില്‍ ചാരത്ത് പുത്തന്‍ വീട്ടില്‍ രഞ്ജിത്തിനെ(24) അഡീഷണല്‍ സെഷന്‍സ് കോടതി ജില്ലാ ജഡ്ജ് കെ എസ് ശരത്ചന്ദ്രന്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്.
50,000/- രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവും അനുഭവിക്കണം. പിഴ തുകയായ 50,000 രൂപ മരണപ്പെട്ടുപോയ ദീപയുടെ മാതാവിന് കൊടുക്കാനും ജില്ലാ ജഡ്ജി വിധിച്ചു.2011 മാര്‍ച്ച് ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രഞ്ജിത്തും ദീപയും പ്രേമിച്ച് വിവാഹം കഴിയ്ക്കുകയായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ദീപ ആശുപത്രിയില്‍ നിന്നും തിരികെ വാടക വീട്ടില്‍ വന്നതിന് പിറ്റേ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഈ സമയം 9 ദിവസം പ്രായമായ കുഞ്ഞിനെ പ്രതി വരാന്തയിലേക്ക് കിടത്തുകയും തുടര്‍ന്നാണ് ഭാര്യയെ തീ കത്തിയ്ക്കുകയുമായിരുന്നു. സംഭവം നടന്നദിവസം സന്ധ്യയോടെ ഇവരുടെ വഴക്കു കേട്ട വീട്ടുടമസ്ഥരും അയല്‍ക്കാരും വന്ന് താക്കീത് കൊടുക്കുകയും ഇനിയും വഴക്കിട്ടാല്‍ ഈ വീട്ടില്‍ നിന്നും വേറെ മാറിതാമസിക്കേണ്ടിവരുമെന്ന് പറഞ്ഞ് പോകുകയും ചെയ്തു. തുടര്‍ന്ന് രാത്രി 11.30 മണിയ്ക്കാണ് ഭാര്യയെ അവശയാക്കി മണ്ണെണ്ണയൊഴിച്ച് ചുട്ടെരിച്ച് കൊന്നത്.
പ്രോസിക്യൂഷന് വേണ്ടി 31 സാക്ഷികളെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും 20 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകള്‍ മാര്‍ക്ക് ചെയ്യുകയും 17 തൊണ്ടി സാധനങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. കത്തിയ്ക്കാന്‍ ഉപയോഗിച്ച മണ്ണെണ്ണ ഭാര്യയുടെ അമ്മയുടെ പേരിലുള്ള റേഷന്‍ കാര്‍ഡില്‍ നിന്നും അഞ്ച് ലിറ്റര്‍ അന്നേ ദിവസം പ്രതി വാങ്ങിവച്ചിരുന്നു.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ എം റംലത്ത് കോടതിയില്‍ ഹാജരായി. കേസ് രജിസ്റ്റര്‍ ചെയ്തത് തെന്മല എസ്‌ഐ, കെഎസ്.ഗോപകുമാറും, കേസ് അന്വേഷണം നടത്തിയത് അന്നത്തെ കുളത്തൂപ്പുഴ സി ഐ ആയിരുന്ന എംഎസ് സന്തോഷുംകൊല്ലം), കോടതിയില്‍ ചാര്‍ജ്ജ് ഷീറ്റ് ഹാജരാക്കിയത് സിഐ കുളത്തൂപ്പുഴ, എം അനില്‍കുമാറും ആയിരുന്നു.
Next Story

RELATED STORIES

Share it