ഭാര്യയെ കൊലപ്പെടുത്തിയ മലയാളിയെ പിടിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി പോലിസ്

ഷാര്‍ജ: ഭാര്യയെ കൊലപ്പെടുത്തി നാട്ടിലേക്കു രക്ഷപ്പെട്ട മലയാളിയെ പിടികൂടാന്‍ ഷാര്‍ജ പോലിസ് ഇന്റര്‍പോളിന്റെ സഹായം തേടി. വീട്ടിനുള്ളില്‍ തന്നെ കുഴിച്ചിട്ട നിലയിലാണു മൃതദേഹം കണ്ടെത്തിയത്. വാതിലടച്ച് വാതിലിന് മുമ്പില്‍ വീട് വാടകയ്ക്ക് എന്ന ബോര്‍ഡും തൂക്കിയിട്ടാണു പ്രതി മുഹമ്മദ് ഇസ്്മയില്‍ (40) നാട്ടിലേക്കു രക്ഷപ്പെട്ടത്. ഭാര്യാ സഹോദരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. രണ്ടാം ഭാര്യയെയും മൂന്ന് മക്കളെയും നേരെത്ത നാട്ടിലേക്ക് അയച്ചിരുന്നു.
Next Story

RELATED STORIES

Share it