Flash News

ഭാര്യയെ കൊലപ്പെടുത്തിയ പാകിസ്താനി പിടിയില്‍

ഭാര്യയെ കൊലപ്പെടുത്തിയ പാകിസ്താനി പിടിയില്‍
X
killerഷാര്‍ജ:  ഭാര്യയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പാകിസ്താനി യുവാവിനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഷാര്‍ജയിലെ അബു ഷഗാരയിലെ താമസ സ്ഥലത്ത് വെച്ചാണ് സംഭവം നടന്നത്. താമസിക്കുന്ന ഫഌറ്റിലെ മറ്റേ താമസക്കാര്‍ ഇവരുടെ റൂമില്‍ നിന്ന് ബഹളം കേട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ഭാര്യ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഈ സമയം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ  സമീപത്തുള്ളവര്‍ ബലമായി പിടികൂടി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ നിയമ നടപടിക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
Next Story

RELATED STORIES

Share it