Gulf

ഭാര്യയെ കൊന്ന കുറ്റത്തിന് ബ്രിട്ടീഷ് എഡിറ്റര്‍ക്ക് ദുബയില്‍ 10 വര്‍ഷം തടവ്

ഭാര്യയെ കൊന്ന കുറ്റത്തിന് ബ്രിട്ടീഷ് എഡിറ്റര്‍ക്ക് ദുബയില്‍ 10 വര്‍ഷം തടവ്
X
ദുബയ്: മുന്‍ ഗള്‍ഫ് ന്യൂസ് പത്രാധിപര്‍ക്ക് ഭാര്യയെ കൊന്ന കുറ്റത്തിന് ദുബയ് ക്രിമിനല്‍ കോടതി 10 വര്‍ഷത്തെ ശിക്ഷക്ക് വിധിച്ചു. ഫ്രാന്‍സിസ് മാത്യു എന്ന 62 കാരനാണ് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. മാത്യവിന് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായിരുന്നെങ്കിലും പ്രതി ഭാര്യയുടെ ആക്രമണത്തിന് ഇരയായതിനെ തുടര്‍ന്നാണ് മരണ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതെന്ന് ജഡ്ജി ഫഹദ് അല്‍ ഷംസി വിധിച്ചു. കഴിഞ്ഞ വര്‍ഷം ജൂലയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇവരുടെ ജുമൈറയിലുള്ള വീട്ടില്‍ എത്തിയ പോലീസിനോട് മാത്യു ആദ്യം പറഞ്ഞിരുന്നത് സംഭവം നടത്തിയത് പുറത്ത് നിന്നുള്ള കവര്‍ച്ചക്കാരായിരുന്നുവെന്നാണ്. പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിക്കുന്നത്. കടം കയറിയതിനെ തുടര്‍ന്ന് വാടക കുറഞ്ഞ വീട്ടിലേക്ക് മാറാന്‍ പോകുന്നു എന്ന് അറിയിച്ചതാണ് ഭാര്യയെ പ്രകോപിച്ചതെന്ന് മാത്യു കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it