ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു

പയ്യോളി: പെരുമാള്‍പുരത്ത് ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കുന്നുമ്മല്‍ നജാത്ത് ഇസ്മയില്‍ (45) ആണ് കൊല നടത്തിയത്. ഭാര്യ കോടിക്കല്‍ തൈവളപ്പില്‍ നസീമ (40), മകന്‍ നാസിം (8), എന്നിവരെ കൊലപ്പെടുത്തിയ ശേഷം മകന്‍ നബിലി (14)നെയും മാതാവ് ഫാത്തിമ (80)യേയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്നലെ പുലര്‍ച്ചെ നാലിനാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.
കയര്‍ ഉപയോഗിച്ചാണ് ഇസ്മയില്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൊലപാതകത്തിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഇസ്മയിലിനെ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് രക്ഷപ്പെടുത്തി. മൂടാടി സ്വദേശിയായ ഇസ്മയിലും കുടുംബവും 15 വര്‍ഷമായി പെരുമാള്‍പുരത്ത് സ്ഥിരതാമസക്കാരാണ്.
മല്‍സ്യത്തൊഴിലാളിയായ ഇസ്മയില്‍ പൊതുവെ ശാന്ത സ്വഭാവക്കാരനാണെന്ന് നാട്ടുകാര്‍ പറയുന്നു. കൊല്ലപ്പെട്ട നാസിം തൃക്കട്ടൂര്‍ എയുപി സ്‌കൂള്‍ 3ാംക്ലാസ് വിദ്യാര്‍ഥിയാണ്. മരിച്ച നസീമയുടെ പിതാവ് വളപ്പില്‍ പരേതനായ മൂസ, മാതാവ് ഹലീമ, സഹോദരങ്ങള്‍ ഖാലിദ്, സക്കീന, ഹസീന. സിഐ എ പ്രേംജിത്തിന്റെ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്‌റ്‌റ് നടപടികള്‍ പൂര്‍ത്തിയാക്കി.
Next Story

RELATED STORIES

Share it