Flash News

ഭാര്യയുടെ പ്രസവമെടുത്ത പുരുഷഡോക്ടറെ ഭര്‍ത്താവ് വെടിവെച്ചിട്ടു

റിയാദ് : ഭാര്യയുടെ പ്രസവത്തിന് ശുശ്രൂഷ നല്‍കിയ പുരുഷ ഡോക്ടര്‍ക്കു നേരെ യുവാവ് വെടിയുതിര്‍ത്തു. സൗദിഅറേബ്യയിലാണ് സംഭവം. മുഹമ്മദ് അല്‍സബ്‌ന് എന്ന ഡോക്ടര്‍ക്കാണ് വെടിയേറ്റത്. ഭാര്യയുടെ പ്രസവത്തിന് വനിതാഡോക്ടറെയാണ് നിയോഗിക്കേണ്ടത് എന്ന്്് ആരോപിച്ചാണ് ആക്രമണം എന്നാണ് റിപോര്‍ട്ട്്്. പ്രസവത്തിന് ശേഷം നന്ദിപറയാന്‍ ഡോക്ടറെ കാണണമെന്നാവശ്യപ്പെട്ടെത്തിയ ഭര്‍ത്താവ് സംസാരത്തിനിടെ കയ്യില്‍കരുതിയ തോക്കെടുത്ത്് വെടിയുതിര്‍ക്കുകയായിരുന്നു. ഡോക്ടറെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it